യുഎഇ-ഇസ്രായേൽ റയിൽവേ ! അബുദാബിയിലെ തീവണ്ടി ! GCC റെയിൽ UAE-Israel Railway ! Etihad Rail ! GCC Rail !
Watch Video 👇
UAE-Israel Railway ! Etihad Rail ! GCC Rail !
എത്തിഹാദ് റെയിൽ
അബുദാബി മരുഭൂമിയിൽ അൽ ദഫ്‌റ ഏരിയയിൽ ഹബ് ശാനിലും ഏറ്റവും വലീയ മരു പ്രദേശമായ ലിവയിലെ ശാ യിലും ഗ്യാസ് ഫീൽഡ് കണ്ടുപിടിച്ചു. അവിടങ്ങളിൽ ഗ്യാസ് സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഗ്യാസ് സംസ്‌കരിച്ച ശേഷം ലഭിക്കുന്ന സൾഫർ മരുഭൂമിക്ക് പുറത്തു കൊണ്ടുവരാൻ ദിവസവും 350 ഓളം ട്രക്കുകൾ ആവശ്യമാണ് (ഗ്യാസ് പൈപ് വഴി എളുപ്പത്തിൽ കൊണ്ടുവരാമല്ലോ). ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ സൾഫർ ഉൽപാദിപ്പിക്കുന്ന പ്ലാന്റും ഇവിടെയുള്ളതാണ്.ചർച്ചകളിൽ മാത്രം ഉണ്ടായിരുന്ന ഗൾഫ് റെയിൽ പദ്ധതി അങ്ങനെ ഈ ആവശ്യത്തിലേക്കായി ഉടൻ പ്രാവർത്തികമാക്കാൻ തീരുമാനിക്കുകയും, 2016ൽ സ്റ്റേജ് 1 ആയി ലിവയിൽനിന്നും റുവൈസ് പോർട്ട് വരെയുള്ള 264 കിലോമീറ്റർ പ്രവർത്തനം തുടങ്ങുകയും ചെയ്‌തു. അത് വിജയകരമായി ഇപ്പോൾ പ്രവർത്തിച് വരുന്നു.
അബുദാബിയിൽനിന്നും റുവൈസിലേക്കോ, മദീന സായിദ് വഴി ലിവയിലേക്ക് പോകുമ്പോഴോ റോഡിന്റെ സൈഡിലൂടെ ട്രെയിൻ പോകുന്നത് നമുക്ക് കാണാം. താരീഫ് ബസ് സ്റ്റേഷൻറെ തൊട്ട് പിറകിലൂടെയാണ് റെയിൽ പാത കടന്ന് പോകുന്നത്.
മരുഭൂമിയിലെ മണൽ കൂനകൾക്കിടയിലൂടെ 1.2 കിലോമീറ്റെർ നീളമുള്ള ട്രെയിൻ കടന്ന് പോകുന്നത് മനോഹരമായ കാഴ്ച്ചയാണ്. കഴിഞ്ഞ 5 വർഷമായി ട്രെയിൻ സർവീസ് നടത്തുന്നുണ്ട്, എങ്കിലും അബൂദാബിയിലുള്ള നിരവതിപേർക്കും ഇതറിയില്ല !!
ഇപ്പോൾ സ്റ്റേജ് 2 പദ്ധതി പ്രവർത്തികൾ യുഎഇ യിലുടനീളം നടന്നു കൊണ്ടിരിക്കുന്നു. റുവൈസിൽ നിന്നും സൗദി അതിർത്തി ആയ ഗുവൈഫത്തിലേക്കും (139 KM), താരീഫിൽനിന്ന് അബുദാബി പോർട്ടിലേക്കും (216 KM), അവിടെനിന്ന് ദുബായ് ജബൽ അലി പോർട്ടിലേക്ക്, അവിടെനിന്ന് ഷാർജയിലേക്ക് (94 KM), അവിടെനിന്നും ഫുജൈറ പോർട്ടിലേക്ക് (132 KM), ഇത്രയുമാണ് രണ്ടാം സ്റ്റേജിലായി ഇപ്പോൾ പണികൾ നടന്നു കൊണ്ടിരിക്കുന്നത്.
അതായത് 3 സ്റ്റേജുകളും പൂർത്തി ആയാൽ 1200 KM ആയിരിക്കും എത്തിഹാദ് റയിൽവെയുടെ നീളം. യുഎഇ യുടെ മുഴുവൻ ചരക്ക് നീക്കങ്ങളും ഭാവിയിൽ ഇതിലൂടെ തന്നെ ആയിരിക്കും, കാരണം ഏകദേശം എല്ലാ വലിയ പദ്ധതി പ്രദേശങ്ങളിലൂടെയും പോർട്ടുകളിലൂടെയും റെയിൽവേ കടന്ന് പോകുന്നുണ്ട്. സൗദിയിൽനിന്നും ഫുജൈറ പോർട്ടിലേക്ക് നേരിട്ട് വഴി ലഭിക്കുന്നതോടെ വളരെ പെട്ടെന്ന് കാർഗോ നീക്കം നടത്താൻ പറ്റും. ഒരു ട്രെയിൻ 300 ലോറികൾക്ക് പകരമാവുമ്പോൾ, ഒരു വർഷം 375,000 വാഹനങ്ങൾ പുറം തള്ളുന്നത്ര കാർബൺ മാലിന്യം കുറക്കാൻ പറ്റുന്നതോടെ പ്രകൃതിക്കും ഗുണകരമാവും ഈ പദ്ധതി.
ഭാവിയിൽ സ്റ്റേജ് 3ൽ അൽ ഐനിലേക്കും റാസ് അൽ കൈമയിലേക്കും ദീർഗിപ്പിക്കും.
നിലവിൽ ചരക്ക് ഗതാഗതം മാത്രമാണ് ട്രെയിൻ സർവീസിൽ ഉണ്ടാവുക, പദ്ധതി മുഴുവൻ പൂർത്തി ആയാൽ
ഭാവിയിൽ പാസഞ്ചർ സർവീസും ഉണ്ടാകും. അതിന് ആവശ്യമായ രീതിയിൽ 200 Km/hr സ്പീഡിൽ പാസഞ്ചർ ട്രെയിൻ ഓടിക്കുവാനുള്ള രീതിയിലാണ് ലൈൻ നിർമിക്കുന്നത്.
മരുഭൂമിയിൽകൂടിയും റാസ് അൽ കൈമ ഫുജൈറ പർവത നിരകളിലൂടെയുമുള്ള യാത്ര വ്യത്യസ്ത അനുഭവമായിരിക്കും നൽകുവാൻ പോകുന്നത്.
GCC റെയിൽ
എത്തിഹാദ് റെയിൽ പൂർത്തി ആയാൽ ഒരു വശത്ത് ഒമാൻ റയിൽവേയുമായും മറുവശത്ത് സൗദി റയിലുമായും ബന്ധിപ്പിക്കും. അതുപോലെതന്നെ ബഹറിൻ റെയിൽവേയും ഖത്തർ റെയിൽവേയും കുവൈറ്റ് റെയിൽവേയും സൗദി റെയ്ൽവേയിലേക്ക് കൂട്ടി ചേർക്കുന്നതോടെ GCC റെയിൽ പദ്ധതി നിലവിൽവരും. GCC രാജ്യങ്ങളിലേക്കുള്ള യാത്രകൾ അപ്പോൾ എത്രമാത്രം എളുപ്പമാകുമെന്ന് ഇന്ത്യക്കാരായ നമ്മളോട് പറയേണ്ടതില്ലല്ലോ.
GCC - ഇസ്രായേൽ റയിൽവേ
ഇന്ത്യൻ ഉപഭൂഖണ്ഡവും യൂറോപ്പുമായുള്ള വാണിജ്യ ചരക്ക് കൈമാറ്റം നടക്കുന്നത് സുദീർഘമായ കടൽ പാത വഴിയോ, ചിലവേറിയ ആകാശ പാത വഴിയോ ആണല്ലോ, അതിനെ മറികടക്കാൻ ഇസ്രയേലിന്റെ നേതൃത്വത്തിൽ 2019 മുതൽ ചർച്ചകൾ ആരഭിച്ചിട്ടുണ്ട്.
അവസാന ഓട്ടോമൻ ചക്രവർത്തി ലോക മുസ്ലിങ്ങളിൽനിന്നും സംഭാവന വാങ്ങി സിറിയയിലെ ദമാസ്കസിൽനിന്നും മദീനയിലേക്ക് നിർമിച്ചതാണല്ലോ ഹിജാസ് റെയിൽവേ. യൂറോപ്പിൽനിന്നും തുർകിയിൽനിന്നും ശാമിൽനിന്നുമുള്ള ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടിയായിരുന്നു 1908ൽ ഇത് പ്രാവർത്തികമാക്കിയത്. 11 വർഷം സർവീസ് നടത്തി ഒന്നാം ലോക മഹാ യുദ്ധത്തിൽ ഇതിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ ഇപ്പോൾ വളരെ ചെറിയ ലൈനുകൾ സിറിയയിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഹിജാസ് വഴി ആണെങ്കിലും ഫലസ്ഥീനിലെ പോർട്ടായ ഹൈഫയിലേക്കും കണക്ഷൻ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നടക്കം ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഫണ്ട് നൽകിയതിനാൽ ഈ റെയിൽവേ ലൈൻ വഖഫ് (ലോക മുസ്‌ലിങ്ങളുടെ പൊതു സ്വത്ത്) ആ ക്കിയിരുന്നു ഓട്ടോമൻ ചക്രവർത്തി. സൗദിയിൽ ഇതിന്റെ നിരവധി ശേഷിപ്പുകൾ മദീന മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളായിരുന്നു ഹിജാസ് റയിൽ പദ്ധതി നടപ്പാക്കുന്നതിൻറെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. അക്കാലത്ത് അദ്ദേഹം തുർക്കി ഭരണാധികാരിയുടെ ഉപദേശകനായിരുന്നു.
ഈ റയിൽവെ ലൈൻ പുനരുദ്ധീകരിച് ഇന്ന് ഇസ്രായേലിൻറെ ഭാഗമായ ഹൈഫയിൽനിന്നും ജോർദാൻ വഴി സൗദി റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുകയും GCC റെയിൽ പദ്ധതി യാഥാർഥ്യമായാൽ നേരിട്ട് ഒമാനിലെ ദുഖാമ് പോർട്ട് വരെ എത്തിച്ചേരുവാൻ സാദിക്കും.
സൂയസ് കനാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് പുറമെ തന്ത്രപ്രധാനമായതും സുരക്ഷാ പ്രശ്‌ന ബാധിതവുമായ ഇറാൻ സൈഡിലുള്ള ഹോർമുസ് കടലിടുക്കും യെമൻ സൈഡിലുള്ള ബാബ് അൽ മന്ദബ് കടലിടുക്കും ഒഴിവാവുകയും സുരക്ഷിതമായ ജോർദാൻ-സൗദി-യുഎഇ-ഒമാൻ കര മാർഗം ചിലവ് കുറഞ്ഞ പാതയും ലഭിക്കും എന്നതാണ് പ്രത്യേകത. വേഗത്തിലും കൂടുതൽ ചരക്കുനീക്കം നടത്തുവാൻ ഇത് പ്രയോജനം ചെയ്യുകയും ചെയ്യും.
മരുഭൂമിയുടെ നാഡീനരമ്പായും GCC രാജ്യങ്ങളുടെയും ജനങ്ങളുടെയും ഐക്യത്തിനും ലോക ജനതക്ക് വാണിജ്യം എളുപ്പമാവുന്നതിനും ഈ പദ്ധതി പെട്ടെന്ന് തന്നെ യാഥാർത്യമാകട്ടെ എന്ന് ആശംസിക്കുന്നു.
Watch Video 👇











Comments
Post a Comment