2013 മുതൽ യുഎഇ യിലെ ഓരോരുത്തരും കേൾകുന്നതായിരിക്കും എക്സ്പോ 2020യെ കുറിച്ചും അതിൻറെ ആഘോഷത്തെ കുറിച്ചും നമുക്കും രാജ്യത്തിനുമുള്ള സാധ്യതകളെ കുറിച്ചുമൊക്കെ.
![]() |
| Expo 2020 site |
വലീയ വികസനം കൊണ്ടുവരുമെന്നും സാമ്പത്തികമായി ദുബായ് അടുത്ത ലെവലിലേക്ക് കടക്കുമെന്നുമൊക്കെ നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്നു.
പക്ഷെ നമ്മിൽ പലർക്കും ഇന്നും ഇത് എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല എന്ന് പലരോടുമുള്ള സംസാരങ്ങളിൽ മനസ്സിലായി.വിശദമായി ഇൻ ഡീറ്റേലായി എക്സ്പോയെ കുറിച് നിങ്ങൾ അറിയേണ്ട മുഴുവൻ വിവരങ്ങളും വിശതീകരിക്കാൻ ശ്രമിക്കാം.
ഈ മാമാങ്കത്തിന്റെ ചരിത്രം, ഉണ്ടായിട്ടുള്ള നേട്ടങ്ങൾ, നമുക്ക് ഈ എക്സ്പോയി എന്താണ് കാണാനുള്ളത്, ദുബായ് എങ്ങനെയാണ് ഇതിന് വേണ്ടി ഒരുങ്ങിയിരിക്കുന്നത്, എക്സ്പോ സൈറ്റിന്റെ തീമും രൂപരേഖയും, ഭാവിയിൽ ഈ നിർമ്മിതികൾ എന്ത് ചെയ്യും. മുഴുവൻ കാര്യങ്ങളും വിശദമാക്കാം.
നമ്മൾ ഔട്ടോ ഷോ കണ്ടിട്ടുണ്ടാകും 15ഉം 20ഉം വർഷങ്ങൾക്ക് ശേഷം നിരത്തിലിറങ്ങുന്ന കാറുകളുടെയൊക്കെ മോഡലുകൾ നമുക്കതിൽ കാണാം, അത്പോലെ ഓട്ടോമൊബൈലിന് വേണ്ടിയുള്ള ഏറ്റവും മികച്ച സേഫ്റ്റി, ലേറ്റസ്റ്റ് ടെക്നോളജി ഇവയൊക്കെ പ്രദർശിപ്പിക്കുകയും അതിനെ കുറിച്ചുള്ള ചർച്ചകളും, അത് ഡെവലപ്പ് ചെയ്യാനുള്ള കമ്പനികളെ കണ്ടെത്തലും കരാർ ഒപ്പിടലുമൊക്കെ അവിടെ നടക്കും.
അത്പോലെ ലോകം അടുത്ത 20 - 30 വർഷം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചുള്ള ഒരു രൂപരേഖ നമുക്ക് എക്സ്പോയിൽ കാണാം. ഔട്ടോ എക്സ്പോയും എയ്‌റോ എക്സ്പോയുമൊക്കെ അതാത് മേഖലകളിൽ മാത്രമാണെങ്കിൽ ഇത് സർവ മേഖലകളിലെയും പുതിയ ടെക്‌നോളജികളെ നമുക്ക് പരിചയപ്പെടുത്തിത്തരും, കൂടാതെ 192ഓളം രാജ്യങ്ങളെ അതിന്റെ ഏറ്റവും മികവാർന്ന രീതിയിൽ നമുക്ക് ഒരു കുടകീഴിൽ അനുഭവിക്കാം.

170 വർഷങ്ങൾക്ക് മുൻപ് 1851ലാണ് ആദ്യ വേൾഡ് എക്സ്പോ ലണ്ടനിൽ തുടങ്ങിയത്, പിന്നീട് ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ ലോകം കണ്ട ടെക് വിസ്‌മയങ്ങളെ അത് ജനങളുടെ കയ്യിലെത്തുന്നതിനും വർഷങ്ങൾക്ക് മുൻപ് പ്രദർശനത്തിനെത്തി. കമ്പ്യൂട്ടറും ടെലിഫോണും ടെലിവിഷനും, എന്തിനധികം പോപ്കോണും കെച്ചപ്പും വരെ എക്സ്പോ വഴിയാണ് ലോകം ആദ്യം കണ്ടത്.
2000ൽ അമേരിക്കയിലും തുടർന്ന് ജപ്പാൻ ചൈന ഇറ്റലിയിലൂടെ 2020ൽ ദുബായ് വേദിയാകുന്നു. 5 വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുത്ത വേദിയിൽ 3 മുതൽ 6 മാസം വരെ എക്സ്പോ നടത്തുന്നത്, ക്രിക്കറ്റിന് ICC പോലെ ഫുട്ബോളിന് FIFA പോലെ വേൾഡ് എക്സ്പോ നടത്തുന്നത് Bureau International des Expositions (BIE) എന്ന 170ഓളം രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്.
2013ൽ ദുബായ് വേദിയായി തീരുമാനം ആയ മുതൽ സകല വികസന വാർത്തകളിലും എക്സ്പൊയെ പരാമർശിക്കുന്നത് നമുക്ക് കാണാം, ദുബായ് എങ്ങനെയൊക്കെയാണ് ഇതിന് വേണ്ടി ഒരുങ്ങുന്നതെന്ന് നോക്കാം,
‘Connecting Minds, Creating the Future’ അതായത് ലോകത്തെ മികച്ച ചിന്തകളെ കൂട്ടിച്ചേർത്ത് മികച്ചൊരു ഭാവിയെ ഉണ്ടാക്കുക എന്ന് ചുരുക്കം. ദുബായിയുടെ ഔട്ടർ സിറ്റി ഏരിയ ആയ ജബൽ അലിയിൽ 438 ഹെക്ടർ വിശാലമായ സ്ഥലത്താണ് എക്സ്പോ ഡിസ്റ്റിൿട് പണികഴിപ്പിക്കുന്നത്. ആര്കിടെക്ച്ചറൽ മാർവെലസ് കൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബായ് ഇതിലും പിന്നോട്ട് പോകില്ലെന്ന് നമുക്ക് ഊഹിക്കാമല്ലോ, ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും അത്ഭുതം ഉളവാക്കുന്ന നിർമ്മിതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇതുവരെ നടന്ന എക്സ്പൊകളിലൊക്കെയും പ്രദർശന നഗരിക്ക് ഒരു കേന്ദ്ര നിർമ്മിതി ഉണ്ടായിരുന്നു, 170 വർഷം മുൻപ് നടന്ന ആദ്യ എക്സ്പോയി ഏവരെയും അമ്പരപ്പിച്ച നിർമ്മിതി ആയിരുന്നു ക്രിസ്റ്റൽ പാലസ്, അതിന് ശേഷം എല്ലാ എക്സ്പൊയും അത് തുടർന്നു. Eiffel Tower, The Ferris Wheel, The Atomium, Space Needle ഇതൊക്കെയും ഓരോ എക്സ്പോയിലൂടെ നമ്മിലേക്കെത്തിയതാണ്. ദുബായ് ഞെട്ടിക്കാൻ പോകുന്നത് ലോകത്തെ ഏറ്റവും വലിയ 360ഡിഗ്രി സ്‌ക്രീനോടുകൂടിയ Al Wasl Plazaയാണ്.

എക്സ്പോയുടെ ലോഗോയുടെ 3D മോഡലാണ് അൽ വാസൽ പ്ലാസ എന്ന് പറയാം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് Iron age (ഇരുമ്പ് യുഗം) കാലഘട്ടത്തിൽ ഉപയോഗിച്ച സ്വർണ മോതിരത്തിൽനിന്നുമാണ് ലോഗോയുടെ തീം ലഭിച്ചത്. ദുബായ് മരുഭൂമിയിലെ Saroug Al Hadeed archaeological siteൽ നിന്നുമാണ് ഇരുമ്പ് യുഗം ത്തിൽ ഉപയോഗിച്ച നിരവധി മെറ്റൽ വസ്‌തുക്കൾ ലഭിച്ചത്. Connecting Minds എന്ന എക്സ്പോ ടൈറ്റിലിന് ചേർന്നതും യുഎഇ യുടെ അതിപുരാതനവും ഭാവിയും സമ്മേളിക്കുന്ന പ്രോഗ്രാമിന് ഇതിലും ഇൻസ്പിറേഷൻ മറ്റെന്താണുള്ളത്. ദുബായ് പഴയ കാലത്ത് അറിയപ്പെട്ടിരുന്നത് അൽ വാസൽ എന്നാണ്, അതിനർത്ഥവും Connection (കൂട്ടിച്ചേർക്കുക) എന്നതാണ്. ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും പൗരന്മാർ ഒന്നിച്ചു ജീവിക്കുന്ന ദുബായ് നഗരത്തിന് "കൂട്ടിച്ചേർക്കുക" എന്നതിലും നല്ലൊരു പേര് ഉണ്ടാവാനിടയില്ലല്ലോ, ലോകത്തെ connect ചെയ്യുന്ന എമിരേറ്റ്സ് എയർലൈൻസ് അതിന് മറ്റൊരു ഉദാഹരണവും. അകവും പുറവും 360 ഡിഗ്രി ഡിസ്‌പ്ലേയുമായി 10000ത്തോളം ആളുകളെ ഉൾകൊള്ളുന്ന പ്ലാസയുടെ അകം എന്തൊക്കെ കണ്ണഞ്ചിപ്പിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് കണ്ടുതന്നെ അറിയാം, ഭാവിയിലും ദുബൈയുടെ മെയിൻ അട്ട്രാക്ഷനായി അൽ വാസൽ പ്ലാസ നിലനിർത്തുമെന്നാണ് ദുബായ് അറിയിക്കുന്നത്.
എക്സ്പോയുടെ ആര്ട്ട് വർക് ഇൻസ്റ്റാലേഷനിൽ ആദ്യം പറയേണ്ടത് പ്രവേശന കവാടം തന്നെയാണ്, ബ്രിട്ടീഷ് ആർക്കിറ്റെക്ട് ഡിസൈൻ ചെയ്‌ത 6 നില ബിൽഡിംഗ് ഉയരമുള്ള കവാടത്തിൽ തുടങ്ങും അത്ഭുത കാഴ്ചകൾ. അറേബ്യൻ നാടുകളിൽ താമസിച്ചവർക്ക് അറിയാം മഷ്‌റബിയ സ്റ്റൈൽ എന്താണെന്ന്. ഇസ്ലാമിക് ആർട് എന്നും പറയാറുണ്ട്. അകവും പുറവും മഷ്‌റബിയ സ്റ്റൈൽകൊണ്ട് അലംകൃതമായിരിക്കും അറേബ്യൻ വീടുകളും ബിൽഡിങ്ങുകളും. കാലിഗ്രഫിയും മഷ്‌റബിയ സ്റ്റൈലിൻറെ മറ്റൊരു രൂപമായി കാണാം. മഷ്‌റബിയ സ്റ്റൈലിലാണ് 21 മീറ്റർ ഉയരമുള്ള സപ്പോർട്ട് ഒന്നുമില്ലാത്ത ഡിസൈൻ വിസ്മയമായി ഈ കവാടം. 21 മീറ്റർ ഉയരവും 10 മീറ്റർ വീതിയുമുള്ള കൂറ്റൻ രണ്ട് വാതിലുകളാണുള്ളത്. ഒരാൾക്ക് ഒരു ആയാസവും കൂടാതെ കൈകൾകൊണ്ട് സാദാരണ പോലെ ഇത് തുറക്കാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. കാർബൺ ഫൈബർകൊണ്ട് നിർമ്മിച്ചതിനാൽ തൂക്കം വളരെ കുറവാണ്, പക്ഷെ ഉറപ്പ് വളരെ കൂടുതലുമാണ്. വിമാനവും റേസിംഗ് കാറുകളുമൊക്കെ നിർമിക്കുന്നത് കാർബൺ ഫൈബർ കൊണ്ടാണ്.
3 സബ് തീമുകളിലാണ് പവലിയനുകൾ ഒരുക്കുന്നത്
1. Sustainability District (പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിയുള്ള വികസനം),
2. Mobility District (ആധുനിക യാത്ര)
3. Opportunity District (അവസരങ്ങൾ)
192 രാജ്യങ്ങളുടെ പവലിയനുകൾ ഈ 3 Districtകളിലാണ് ഉണ്ടാവുക
1. Sustainability District :
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരിക. ആഗോള താപനവും അമിതമായ പെട്രോളിൻറെയും ഡീസലിന്റേയുമൊക്കെ ഉപയോഗം പ്രകൃതിയെ എത്രമാത്രം ദോഷം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാ. പക്ഷെ ഇവ ഉപയോഗിക്കാതെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നിലവിൽ നമുക്ക് സാധ്യവുമല്ല, ഭൂമിയിലും കടലിലും നമ്മൾ പ്രകൃതിക്ക് വരുത്തുന്ന ഉപദ്രവങ്ങളും ആധുനിക ടെക്‌നോളജി ഉപയോഗിച് നമുക്ക് ഇതിനെ എങ്ങനെ മറികടക്കാം എന്നതിന്റെ ശാസ്ത്രീയ ഇൻസ്റ്റാലെഷനുകൾ ഇവിടെ കാണാം. 2050ൽ ലോകം നെറ്റ് സീറോ എനെർജിയിലേക്ക് എത്താനുള്ള സാധ്യതകളെ ഇവിടെനിന്നും നമുക്ക് ബോധ്യമാവും. ഈ പവലിയൻ തന്നെ 2000ത്തോളം സോളാർ പാനലുകൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അതായത് നമ്മുടെ ആവശ്യമുള്ള മുഴുവൻ ഊർജ്ജവും കാർബൺ എമിഷൻ ഇല്ലാതെ സോളാർ പോലുള്ളവയിലൂടെ ഉണ്ടാക്കി ഉപയോഗിക്കുക, വെള്ളവും മറ്റു സാദനങ്ങളും റീസൈക്കിൾ ചെയ്‌ത് വെസ്റ്റേജ് കുറക്കുക. വെർട്ടിക്കൽ ഫാർമിംഗിലൂടെ നമുക്ക് വേണ്ട പച്ചക്കറികളും ഫ്രൂട്സുകളും ബിൽഡിങ്ങിൽത്തന്നെ ഉണ്ടാക്കുക, പോലുള്ളവായിലൂടെ നെറ്റ് സീറോ എനെർജിയിലേക്ക് നമുക്കെത്താം. അതിൻറെ ഭാവി സാധ്യതകളും ആധുനിക ടെക്നോളജികളും നമുക്ക് നേരിട്ട് കാണാം.

നമുക്ക് വേണ്ടത് നാം തന്നെ നിർമ്മിക്കുക, പ്രകൃതിയെ ചൂഷണം ചെയ്യാതെ എളുപ്പത്തിൽ ആർക്കും ചെയ്യാൻ ഉതകുന്ന രീതിയിലേക്ക് ടെക്നോളജി ഉപയോഗിച്ച് നമ്മളെത്തണം, അത് വഴി ഭാവി തലമുറക്കും ഈ പ്രകൃതിയെ മനോഹരമായി ഉപയോഗിക്കാൻ നാം വഴികാട്ടി ആവണം. അതിന് സാധിക്കുമെന്ന് ഈ പവലിയൻ നമുക്ക് കാട്ടിത്തരും.
ഒരുപക്ഷെ 10ഓ 20ഓ വർഷങ്ങൾക്ക് ശേഷം മാത്രം നമ്മൾ അനുഭവിക്കാൻ സാധ്യതയുള്ള ടെക്നോളജികളാണ് നമുക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പോകുന്നത്.
2. Mobility District :
മരുഭൂമിയിൽനിന്നും മാർസിലേക്ക് വരെ ഈ കൊച്ചു ദുബായ് എത്തിയിട്ടുള്ളത് ടെക്നോളജിയെ ഉപയോഗപ്പെടുത്താനുള്ള ഇച്ഛാശക്തിയായിരുന്നു. ഇനി വരുന്ന കാലം വെർച്യുൽ റിയാലിറ്റിയുടേതാണ്. നേരിട്ട് ഒരിടത്തു നിന്നും മറ്റൊരിടത്തിലേക്കുള്ള യാത്ര ആയിരിക്കില്ല. ശരീരം യുഎഇ യിലാണെങ്കിലും അമേരിക്കയിൽ മീറ്റിംഗ് ഹാളിൽ നമുക്ക് പ്രത്യക്ഷപ്പെടാം, ഇന്ത്യയിലിരുന്ന് ദുബായ് ഹോസ്പിറ്റലിൽ സർജറി നടത്താം, ഡ്രൈവറില്ലാത്ത വാഹനങ്ങൾകൊണ്ട് റോഡുകൾ നിറയും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും, ബിഗ് ഡാറ്റയും, റോബോട്ടിക്‌സും സകല മേഖലകളും അടക്കി വാഴും. അത്തരം ലോകത്തിന്റെ നേർ കാഴ്ചകൾ കാണുവാനും അനുഭവിക്കുവാനും ഈ പവലിയനിൽ ലോകത്തെ ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ പ്രമുഖ റിസേർച് ആൻഡ് ഡെവലപ്മെന്റ് ലാബുകളുണ്ടാവും.

3. Opportunity District :
സാധ്യതകളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിൻറെ അടിസ്ഥാന പരമായ പ്രശ്‌നങ്ങളെ പരിഹരിക്കാൻ നമ്മക്കൊരു ആശയം ഉണ്ടെങ്കിൽ, അതായത് അടിസ്ഥാന പ്രശനങ്ങൾ എന്നാൽ വെള്ളം, ഭക്ഷണം, എനർജി എന്നിവയിൽ ഒരു നൂതനം ആശയം ഉണ്ടെങ്കിൽ, അല്ലെങ്കിൽ അത്തരം ആശയങ്ങൾ തേടുന്നവരാണെങ്കിൽ അവർക്കുള്ളതാണ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്ട്.
ഒരു ആശയത്തെ പരിപോശിപ്പിക്കുവാനും യാഥാർഥ്യമാക്കുവാനും ഉതകുന്ന ടെക്‌നോളജിക്കൽ, ഫിനാൻഷ്യൽ, കൂട്ടായ്‌മകൾ, സ്റ്റാർട്ട് ആപ്പുകൾ, സെമിനാറുകൾ, ഇൻക്യൂബേറ്ററുകൾ എല്ലാ സാധ്യതകളും അത്യാധുനിക സൗകര്യങ്ങൾ ഇവിടെയാവും ഒരുക്കിയിട്ടുണ്ടാവുക.

Expo 2020ക്ക് ശേഷം ഈ പാവലിയനുകൾ എന്ത് ചെയ്യും ?
എക്സ്പോക്ക് ശേഷം ഈ നിർമ്മിതികൾ ദുബൈയുടെ അതിനൂതന പദ്ധതിയായ District 2020 - Scale2Dubaiയുടെ ഭാഗമാകും. ഇതിന് ചുറ്റിലും നിരവധി റെസിഡൻഷ്യൽ കൊമേർഷ്യൽ ബിൽഡിങ്ങുകൾ കൂടി വരും.
Sustainability pavilion കുട്ടികളുടെ സയൻസ് സെന്ററായി മാറും.
Al Wasl Plaza ദുബായിലെ വേൾഡ് ക്ലാസ് പ്രോഗ്രാമുകളുടെ വേദിയാകും.
Mobility pavilion ഒരു വാണിജ്യ കേന്ദ്രമായി മാറും. UAE pavilion ഗവർമെന്റിന്റെ ഒഫീഷ്യൽ കേന്ദ്രമായി പ്രവർത്തിക്കും.
District 2020 എന്ന Future City കഴിവ് തെളിയിച്ചവരുടെ, നവീന ആശയമുള്ളവരുടെ, കലാകാരന്മാരുടെയുമൊക്കെ പട്ടണമായി മാറും.
Artificial Intelligence (AI), Internet of Things (IoT), Robotics, Big Data and Blockchain തുടങ്ങിയവയുടെ വളർച്ചക്കും വാണിജ്യത്തിന്റെയും ഹബ്ബായി മാറും. നിലവിൽ Siemens, Terminus Group, DP World പോലുള്ള കമ്പനികൾ ബുക്കിംഗ് ചെയ്‌തു കഴിഞ്ഞു.

എക്സ്പോയിൽ നമ്മളെന്തിന് പോകണം :
സർവ മേഖലകളിലും അതിശയിപ്പിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ നിരവധി കാഴ്ചകൾ എക്സ്പോ സമ്മാനിക്കും. 2040ലും 50ലുമൊക്കെ ലോകം എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് കാണാം. 360 ഡിഗ്രിയിലുള്ള അൽ വാസൽ പ്ലാസ മുതൽ ലോകത്തെ മിക്ക രാജ്യങ്ങളുടെയും ടെക്നൊളജികളും സാംസ്‌കാരവും ചരിത്രവും മിഴിവോടെ നേരിട്ട് കാണാം.
ആർകിടെക്ച്ചറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്‌മയം അനുഭവിക്കാം. അതും പ്രകൃതി ചൂഷണം പരമാവധി ഒഴിവാക്കിയുള്ള Sustainable ബിൽഡിങ് ഡിസൈനിലൂടെ.
ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കലാകാരന്മാരുടെ പെർഫോമൻസുകൾ കാണാം, 60ഓളം ഷോകൾ നടക്കും, വലിയ ടിക്കറ്റ് റേറ്റ് നൽകി തീയേറ്ററുകളിൽ നടത്തുന്ന ഷോകൾ അതിലും മികവോടെ നമുക്കിവിടെ കാണാം.
ടെക്നോളജിയിൽ താൽപര്യമുള്ളവർക്ക് ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളിൽ യാത്ര ചെയ്യാം, റോബോട്ടിക്‌സും, Augmented reality (AR), അന്യഗ്രഹ പര്യവേക്ഷണം എന്നിവയൊക്കെ കണ്മുന്നിൽ അതിൻറെ ഏറ്റവും ആധുനികതയിൽ അനുഭവിക്കാം.
എക്സ്പോ ടിക്കറ്റ് നിരക്കുകൾ :
18 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഒരു ദിവസത്തെ ടിക്കറ്റിന് ഏകദേശം Dh120 (2400 രൂപ) ആകും.
3 ദിവസം ഉപയോഗിക്കാവുന്ന ടിക്കറ്റിന് Dh260 (5200 രൂപ)യും ആയിരിക്കും ചാർജ്.

Comments
Post a Comment